Plantar Fasciitis
** ഉപ്പൂറ്റി വേദന നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ ?? **
ഇന്ന് കണ്ട് വരുന്ന രോഗങ്ങളിൽ വളരെ സാധാരണമായ ഒന്നാണ് ഉപ്പൂറ്റി വേദന.എന്നാൽ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ വളരെ സങ്കീർണമായി മാറിയേക്കാവുന്നതും അവസാനം നടക്കുന്നതിനോ നില്കുന്നതിനോ പോലും സാധിക്കാത്ത അവസ്ഥയിൽ എത്താനും സാധ്യതയുണ്ട്. ഇംഗ്ലീഷിൽ ഇവയെ പ്ലാന്ടാർ ഫേഷ്യിറ്റിസ് (Plantar fasciitis) എന്ന് പറയപ്പെടുന്നു.
- കൂടുതലും ഈ ഒരു അവസ്ഥ കാണപ്പെടുന്നത് മുപ്പതു വയസ്സിനു മുകളിൽ പ്രായം ഉള്ളവരിലാണ്.
- കഠിനമായ ഉപ്പൂറ്റി വേദന കാരണം കാലുകൾ നിലത്ത് ഉറപ്പിച്ച് ചവിട്ടാൻ പറ്റാത്ത അവസ്ഥ പലരിലും കണ്ട് വരുന്നുണ്ട്.
- തറയിൽ കാലുകൾ ഉറപ്പിച്ചു നടക്കുമ്പോൾ ഉണ്ടാകുന്ന ആഘാതത്തെ സംരക്ഷിക്കുന്നത് കാൽ പാദത്തിൽ കാണപ്പെടുന്ന കട്ടി കൂടിയ ചർമ്മമാണ്. ഈ ഒരു ചർമ്മം ഏഴു പ്ലേറ്റുകളാൽ നിർമ്മിതമാണ്.
- അതിനാൽ ഇവയെ പ്ലാന്ടാറുകൾ / Plantars എന്നു വിളിക്കുന്നു.
ലക്ഷണങ്ങൾ
- നമ്മൾ രാവിലെ ഉറക്കമെണീക്കുമ്പോൾ ഉപ്പൂറ്റിയിൽ വേദന അനുഭവപെടുന്നു. കൂടുതലായും തറയിലെ തണുപ്പോ മറ്റോ മൂലമാണ് കാലുകൾ കുത്തുമ്പോൾ ഉള്ള വേദന ഉണ്ടാകുന്നതു.
- തുടർന്ന് അൽപ്പനേരം നടക്കുമ്പോൾ വേദന കുറയുന്നു. ഇതാണ് ആദ്യമായി കാണപ്പെടുന്ന ലക്ഷണം.
- ക്രമേണ എവിടെയെങ്കിലും ഇരുന്നിട്ട് എഴുന്നേൽക്കുന്ന സമയത്ത് വേദന അനുഭവപ്പെടുന്നു .
- തുടർന്ന് ഒരുപാട് നേരം നിൽക്കുമ്പോഴും,നടക്കുമ്പോഴുമെല്ലാം വേദന കൂടുന്നു.
- അവസാന ഘട്ടമാകുമ്പോൾ, സഹിക്കാനാകാത്ത വേദന നിരന്തരമായി, കാൽ തറയിൽ തൊടാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നു.
ചികിത്സ
- ഈ ഒരു അവസ്ഥയെകുറിച്ചോർത്ത് വിഷമിക്കേണ്ടതില്ല. പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന ഒരവസ്ഥയാണിത്.
- ഫിസിയോതെറാപ്പിയും അനുബന്ധ ചികിത്സകളും വഴി ഈ അവസ്ഥക്ക് ഒരു വിധം പരിഹാരം കാണാവുന്നതാണ്.
- അതോടൊപ്പം ഉപ്പൂറ്റിയുടെ ഭാഗങ്ങൾ അധികം ഇറുകിയ പാദരക്ഷകൾ പരമാവധി ഒഴിവാക്കുന്നതാണ് ഉത്തമം.
No comments:
Post a Comment